Kollam Local

സ്ത്രീ സുരക്ഷ; നഗരത്തില്‍ പോലിസ് പരിശോധന കര്‍ശനമാക്കി



കൊല്ലം:സ്ത്രീകളുടെ സൂരക്ഷയെ മുന്‍ നിറുത്തി കൊല്ലം നഗരത്തില്‍ പോലിസ് പരിശോധന കര്‍ശനമാക്കി. കൊല്ലം സബ്ബ് ഡിവിഷനിലെ മുഴുവന്‍ വനിതാ പോലീസ് ഉദൃോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് സിറ്റി പോലിസ് പരിശോധന നടത്തിയത്. ഇന്നലെ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ജില്ലാ ആശുപത്രി പരിസരം, കൊല്ലം ബീച്ച് , അഡ്വഞ്ചര്‍ പാര്‍ക്ക്, റെയില്‍വേ സ്‌റ്റേഷന്‍, കോളജ് ജങ്ഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് മഫ്ത്തിയില്‍  വനിതാ പോലിസ് ഉദ്യോസ്ഥരെ നിയോഗിച്ച് പരിശോധന നടത്തിയത്തില്‍ സ്ത്രീകളെ ശല്യം ചെയ്തതിന്നും, മറ്റുമായി  20 ഓളം പേരെ പോലിസ് കസ്റ്റഡിയിലെ ടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും കൊല്ലം നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി. സ്ത്രീകളെ ശല്യം ചെയ്യുകയും മറ്റും ചെയ്യുന്നവര്‍ക്കു് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പോലിസ് അറിയിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ സതീഷ് ബിനോ യുടെ നിര്‍ദേശപ്രകാരം കൊല്ലം എസിപി ജോര്‍ജ്ജ് കോശിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ എസ് മഞ്ജുലാല്‍, കൊല്ലം ഈസ്റ്റ് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എസ് ജയകൃഷ്ണന്‍, വനിതാ പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനിലാകുമാരി, സബ്ബ് ഡിവിഷനിലെ മുഴുവന്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it