ernakulam local

സ്ത്രീ കൂട്ടായ്മയിലൂടെ കേരളത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനായി; മന്ത്രി



പറവൂര്‍: കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു. വനിതകള്‍ക്ക് കംപ്യുട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി പറവൂര്‍ മഹിളാ സഹകരണ സംഘത്തില്‍ നടപ്പാക്കുന്ന മഹിളാ ടെക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൂട്ടായ്മ കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. പ്രാദേശിക സഹകരണ ബാങ്കുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അമ്പത് ശതമാനത്തോളം സ്ത്രീകളെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് സ്ത്രീ ശാക്തീകരണത്തിന് ഉദാഹരണമാണെന്നും കേരളത്തിലെ കുടുംബശ്രീ സംവിധാനം രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സഹകരണ സംഘം വളപ്പില്‍ നടന്ന പരിപാടിയില്‍ സംഘം പ്രസിഡന്റ്് റുഖിയ അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് യേശുദാസ് പറപ്പിള്ളി, സിപിഎം ഏരിയ സെക്രട്ടറി ടി ജി അശോകന്‍, പറവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്് ഇ പി ശശിധരന്‍, ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരായ എസ് ശ്രീകുമാരി, കെ ജെ ഷൈന്‍, എ കെ അംബിക, സഹകരണ അസി.രജിസ്ട്രര്‍ എ എ സാബു, സംഘം സെക്രട്ടറി എം സി വത്സ  സംസാരിച്ചു.
Next Story

RELATED STORIES

Share it