malappuram local

സ്ത്രീ അവകാശങ്ങളുടെ കാര്യത്തില്‍ എസ്എഫ്‌ഐക്ക് ഇരട്ടത്താപ്പ്: ടി പി അഷ്‌റഫലി

മലപ്പുറം: സ്ത്രീ അവകാശങ്ങളുടെ കാര്യം വരുമ്പോള്‍ എസ്എഫ്‌ഐയുടെ നിലപാടുകള്‍ക്ക് ഇരട്ടത്താപ്പാണെന്നും ഇത് സംഘടനയുടെ ആശയദാരിദ്ര്യം കൊണ്ടാണ് സംഭവിക്കുന്നതെന്നും എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി. 'മാനവികത വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്' വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച  സൗഹൃദ തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് നടത്തിയ ഫ്‌ളാഷ് മോബിനെതിരേ വിമര്‍ശനം വന്ന സമയത്ത് 'മത ഫത്‌വകള്‍ക്കെതിരേ മാനവികത' എന്ന ലേബലില്‍ എസ്എഫ്‌ഐ നടത്തിയ ഫഌഷ് മോബ് വേശപ്രച്ഛന്നമായിട്ടാണ് സമൂഹം കണക്കിലെടുത്തത്. ഹൈന്ദവ പെണ്‍കുട്ടികളെ ഹിജാബ് ധരിപ്പിച്ച് ഫാളാഷ് മോബില്‍ അണി നിരത്തിയ കാപട്യമാണ് എസ്എഫ്‌ഐ കേരളത്തില്‍ ഉടനീളം നടപ്പാക്കിയത്. മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോ വസ്ത്ര അവകാശ നിഷേധത്തിനെതിരേ കേരളത്തില്‍ സമരമുണ്ടായപ്പോള്‍ നിലപാടെടുക്കാത്ത എസ്എഫ്‌ഐ ഇപ്പോള്‍ രംഗത്ത് വന്നതിന് പിന്നിലെ അജണ്ട വളരെ വ്യക്തമാണെന്നും അഷ്‌റഫലി പറഞ്ഞു. സി ജെ സോഫി മുഖ്യപ്രഭാഷണം നടത്തി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം പി നവാസ്, മിന ഫര്‍സാന, ഐഷാ ബാനു, യൂസുഫ് വല്ലാഞ്ചിറ, ഫൈസല്‍ ചെറുകുന്ന്, നിഷാദ് കെ സലീം, സി എച്ച് ഫസല്‍, പി കെ നവാസ്, റഷീദ് മേലാറ്റൂര്‍, സി ടി ഷരീഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it