World

സ്ത്രീസുരക്ഷയില്ലാത്ത രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യ

ന്യൂയോര്‍ക്ക്്:  ലോകത്ത്് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യം ഇന്ത്യയെന്ന് സര്‍വേ റിപോര്‍ട്ട്. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ തോംസണ്‍ റോയിട്ടേഴ്‌സ് നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍.
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുന്ന 550 പേരാണു സര്‍വേയില്‍ പങ്കെടുത്തത്. ശൈശവ വിവാഹം, ശാരീരിക പീഡനം, പെണ്‍കുട്ടികളുടെ ചേലാകര്‍മം, സ്ത്രീകള്‍ക്കെതിരേ ആസിഡ് ആക്രമണം എന്നിവ ഏറ്റവും കൂടുതല്‍ നടക്കുന്നത്് ഇന്ത്യയിലാണ്്്.
സംഘര്‍ഷബാധിത പ്രദേശങ്ങളായി അറിയപ്പെടുന്ന അഫ്ഗാനിസ്താനിലും സിറിയയിലും സത്രീകള്‍ ഇന്ത്യയിലേക്കാള്‍ സുരക്ഷിതരാണെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം, വീട്ടു ജോലികള്‍ക്കും മറ്റും വേണ്ടിയുള്ള മനുഷ്യക്കടത്ത്, അടിമപ്പണി എന്നിവയും ഇപ്പോഴും  നിലനില്‍ക്കുന്നുണ്ട്്. ആശുപത്രികള്‍ കേന്ദ്രീകരിച്ച് പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്നതായും പഠനത്തില്‍ പറയുന്നു.
സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ യുഎസ് 10ാം സ്ഥാനത്തുണ്ട്. പട്ടികയില്‍ സൗദി അറേബ്യ അഞ്ചാം സ്ഥാനത്തും പാകിസ്താന്‍ ആറാം സ്ഥാനത്തുമാണ്.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നതു ലൈംഗികാതിക്രമങ്ങളാണ്. ഏഴു വര്‍ഷം മുമ്പ്  റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ അഫ്ഗാനിസ്താനായിരുന്നു സ്ത്രീസുരക്ഷ  തീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്.
അതേസമയം ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിര്‍ഭയ കൊല്ലപ്പെട്ടതും ജമ്മുക—ശ്മീരില്‍ എട്ടു വയസ്സുകാരി മൃഗീയ—മായി കൊല്ലപ്പെട്ടതും കേരളത്തില്‍ ഈയിടെ കൊല്ലപ്പെട്ട വിദേശ വനിതയുടെ കേസും റിപോര്‍ട്ടില്‍ എടുത്തുപറയുന്നു. രാജ്യത്ത് ഓരോ മണിക്കൂറിലും നാലു ബലാല്‍സംഗക്കേസുകള്‍ ഉണ്ടാവുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2016ല്‍ ഇത്തരത്തിലുള്ള 39,000 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്്. ഇതു മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനം കൂടുതലാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it