Second edit

സ്ത്രീസാന്നിധ്യം

പ്രസിദ്ധ ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവായ ഹാര്‍വി വെയ്ന്‍ സ്‌റ്റെയിന്റെ നേരെയുണ്ടായ ലൈംഗികപീഡനാരോപണങ്ങള്‍ പൊതുവില്‍ സിനിമാ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമായി. ലോകത്തിന്റെ പല ഭാഗത്തും സിനിമാലോകത്തെ പുരുഷ കേന്ദ്രീകൃത സംസ്‌കാരത്തെ വിമര്‍ശിച്ചുകൊണ്ട് സിനിമാപ്രവര്‍ത്തകര്‍ രംഗത്തുവന്നു. അഭിനയരംഗത്ത് മുന്നേറാന്‍ പ്രമുഖ സംവിധായകരുടെ കിടക്കറ പങ്കിടാന്‍ നിര്‍ബന്ധിതരായ നടികള്‍ അതു തുറന്നുപറഞ്ഞതോടെ പല സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും പണിപോയി.
അതോടൊപ്പം സിനിമയുടെ ഇതിവൃത്തത്തിലും വലിയ മാറ്റങ്ങളുണ്ടാവുന്നു എന്നാണു കാണുന്നത്. സ്ത്രീ പ്രധാന നായികയായി വന്ന ഹംഗര്‍ ഗെയിംസ് എന്ന ചലച്ചിത്രം അതിന്റെ തുടക്കമായിരുന്നു. ഹോളിവുഡിലെ ഒരു ചെറിയ സ്റ്റുഡിയോ ആശങ്കയോടെ നിര്‍മിച്ച ഹംഗര്‍ ഗെയിംസ് വലിയ വിജയമായിരുന്നു. അതിനെ തുടര്‍ന്ന് സ്ത്രീ കേന്ദ്രീകൃതമായി നിര്‍മിച്ച സിനിമകളെയും ജനങ്ങള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. വണ്ടര്‍ വുമന്‍ യുഎസില്‍ പണം വാരിപ്പടങ്ങളിലൊന്നായിരുന്നു. അതുപോലെ കറുത്ത വംശക്കാര്‍ക്ക് പ്രാധാന്യമുള്ള ബ്ലാക്ക് പാന്തര്‍ വലിയ വിജയം നേടുമെന്നാണ് കരുതപ്പെടുന്നത്.
Next Story

RELATED STORIES

Share it