സ്ത്രീസമൂഹത്തിനു പ്രഥമമായി ഉറപ്പുവരുത്തേണ്ടത്സാമൂഹികനീതി: ജമീല വയനാട്

കൂറ്റനാട് (പാലക്കാട്): സ്ത്രീസമൂഹത്തിനു പ്രഥമമായി ഉറപ്പുവരുത്തേണ്ടതു സാമൂഹിക നീതിയാണെന്നു വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ജമീല വയനാട്. പാലക്കാട് തൃത്താല വാവനൂരില്‍ നടന്ന വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ സംസ്ഥാനതല മെംബര്‍ഷിപ്പ് വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീകള്‍ സമൂഹിക ഇടപെടലുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടവളല്ല. സമൂഹത്തിന്റെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും പുരുഷനോടൊപ്പം പ്രവര്‍ത്തിക്കേണ്ടവളാണ്. ഇന്ന് അധികാര മേഖലയില്‍ 50 ശതമാനം സ്ത്രീക്ക് അവകാശപ്പെട്ടതാണ്. പലപ്പോഴും പുരുഷ മേധാവിത്വത്തിന്റെ സങ്കുചിത താല്‍പര്യങ്ങള്‍ തന്നെയാണു സ്ത്രീസമൂഹത്തിന്റെ പൊതുവില്‍ കാണുന്ന പിന്നാക്കാവസ്ഥയ്ക്കു കാരണം.സ്ത്രീകള്‍ ആര്‍ജവത്തോടെ രാഷ്ട്രീയ രംഗത്തേക്കു കടന്നുവരേണ്ടതുണ്ട്. വിദ്യാഭ്യാസം നേടി പുരോഗതി പ്രാപിക്കേണ്ടതുണ്ട്- അവര്‍ ഓര്‍മപ്പെടുത്തി. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം ഉമൈബ കൊടുവായൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ബിബിത വാസു, മിറാഷ, ഹവ്വാ ഉമ്മ ടീച്ചര്‍, എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി സംസാരിച്ചു.
Next Story

RELATED STORIES

Share it