kozhikode local

സ്ത്രീസമത്വമെന്ന പ്രഖ്യാപനം രാഷ്ട്രീയപ്പാര്‍ട്ടികളുടെ തട്ടിപ്പ്‌

കോഴിക്കോട്:  രാപ്പകലന്തിയോളം സ്ത്രീസമത്വം പറയുകയും അധികാരം കിട്ടിയാല്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സ്ത്രീകളുടെ അവസരം നിഷേധിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ട അവസാനിപ്പിക്കണമെന്ന് കേരള ദലിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ രാധ. കേരള ദലിത് ഫെഡറേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം ശിക്ഷക്‌സദനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീശാക്തീകരണം മറ്റെല്ലാ കാലത്തിനേക്കാളും ശക്തമാണെങ്കിലും നാട്ടുകാരും അന്യനാട്ടുകാരും സ്ത്രീയെ കാണുന്നത് അമ്മയായോ സഹോദരിയായോ ആയിട്ടല്ല. പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാവുന്നതില്‍ ഏറെയും ദലിത് സഹോദരികളാണ്. പ്രാണരക്ഷാര്‍ത്ഥം പീഡനത്തേയും ആക്രമണത്തേയും തടയാന്‍ സ്ത്രീജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും രാധ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇ പി കാര്‍ത്ത്യായനി അധ്യക്ഷതവഹിച്ചു. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി പി  ഭാസ്‌കരന്‍ പ്രഭാഷണം നടത്തി. കെഡിഎഫ് ജില്ലാ പ്രസിഡന്റ് പി ടി ജനാര്‍ദ്ദനന്‍, മഹിളാ ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളായ പി പി കമല, ജയശ്രീ പയ്യനാട്, മറ്റു നേതാക്കളായ എം കെ കണ്ണന്‍, എ ടി ദാസന്‍, കെ പ്രസാദ്, ശ്രീജ പെരിങ്ങൊളം, വി മാളു, നിഷാ സുരേഷ്, എന്‍ ശ്രീമതി സംസാരിച്ചു.
Next Story

RELATED STORIES

Share it