kasaragod local

സ്ത്രീശക്തി വിളിച്ചോതി ജില്ലയിലെങ്ങും വനിതാദിനം

കാസര്‍കോട്: കമലാസുരയ്യ കള്‍ച്ചറല്‍ ഫോറം ജില്ലാ കമ്മിറ്റി വനിതാ ദിനം ആചരിച്ചു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നൂര്‍ജഹാന്‍, ഹലീമ അഷ്‌റഫ്, ബീഫാത്തിമ അഹമദ്, ടി വി ഫാത്തിമ, ഫായിസ ഓലത്തിരി, ഹസീന ടീച്ചര്‍, ദിവ്യ അര്‍ജാല്‍, സമിഹ തൈവളപ്പ് സംസാരിച്ചു.
കാഞ്ഞങ്ങാട്: എഫ്എസ്ഇടിഒ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും വനിതാ കൂട്ടായ്മ നടത്തി. മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്് പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു.
ബദിയടുക്ക: ലോക വനിത ദിനത്തില്‍ ബദിയടുക്ക പോലിസ് സ്‌റ്റേഷന്‍ ഭരണം വളയിട്ട കൈകളില്‍. സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായി വനിതാ എസ്‌ഐ എ വി ഓമനയും ഗാര്‍ഡ് ഡ്യൂട്ടിയില്‍ ശൈലജയും പാറാവ് കെ ശ്രുതി, കൊച്ചു റാണി, വിനിത എന്നിവരുമായിരുന്നു.
ഉദുമ: വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി ഉദുമയില്‍ സംഘടിപ്പിച്ച വനിതാ ദിനാചരണം സംസ്ഥാന സമിതി അംഗം ജബീനാ ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കേരള മഹിളാസംഘം (എന്‍എഫ്‌ഐഡബ്ല്യൂ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രകടനവും പഠന ക്ലാസും നടത്തി.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട്്: വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ 14 വരെ നടത്തുന്ന വനിതാ വാരാചരണ പരിപാടികളുടെ ബ്ലോക്ക്തല വിളംബര ജാഥ  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. ജ്യോതി, മണിയമ്മ, നളിനി, കാവ്യ, രമണി സംസാരിച്ചു.
കാസര്‍കോട്:ജനമൈത്രി പോലിസ്, കാസര്‍കോട് റോട്ടറി ക്ലബ്, ജില്ലാ ഗൈനക്കോളജി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ലോക വനിത ദിനാചാരണവും സൗജന്യ മെഡിക്കല്‍ ക്യാംപും പരവനടുക്കം മഹിളാമന്ദിരത്തില്‍ നടത്തി. എഎസ്പി വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ഡിസിആര്‍ബി ഡിവൈഎസ്പി ജയ്‌സണ്‍ കെ എബ്രഹാം, ദിനകര്‍ റായ്, കെ കെ ബിന്ദു, കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീം, ജനമൈത്രി സിആര്‍ഒ കെ പി വി രാജീവന്‍സംബന്ധിച്ചു. മെഡിക്കല്‍ ക്യാംപിന് ഡോ. ഉഷ മേനോന്‍, ഡോ. വിദ്യ സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it