Flash News

സ്ത്രീശക്തിയുടെ ഉജ്ജ്വല വിളംബരം



എന്‍ എ ഷിഹാബ്

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തോടനുബന്ധിച്ചു നടന്ന ബഹുജനറാലിയില്‍ ശക്തി തെളിയിച്ചു സ്ത്രീസാന്നിധ്യം. ഭരണഘടനയ്ക്ക് കാവല്‍ നില്‍ക്കുക, ഭരണഘടന അപകടത്തിലാണ് എന്ന ബാനറിനു പിന്നില്‍ ഒരു കൈയില്‍ കൈക്കുഞ്ഞും മറുകൈയില്‍ പതാകയുമേന്തി സഹോദരിമാര്‍ അണിനിരക്കുകയായിരുന്നു. വാര്‍ധക്യത്തെ പോലും തോല്‍പ്പിക്കുന്ന ആവേശവുമായെത്തിയ ഉമ്മമാരും യുവതികളും വിദ്യാര്‍ഥിനികളും ബാലികമാരും റാലിയില്‍ വര്‍ണവൈവിധ്യം തീര്‍ത്തു. അതിജീവനത്തിന്റെ മുദ്രാവാക്യം അവര്‍ അത്യുച്ചത്തില്‍ വിളിച്ചു. നിശ്ചയദാര്‍ഢ്യം വിളിച്ചോതുന്നതായിരുന്നു അവരുടെ മുഖഭാവങ്ങള്‍. ടൗണ്‍ഹാളിന് സമീപത്തു നിന്നാരംഭിച്ച സ്ത്രീകളുടെ റാലി റോഡ് കവിഞ്ഞൊഴുകി ഒരു കൂട്ടമായി മുന്നോട്ടുനീങ്ങി. വിദേശികളുള്‍പ്പെടെ റോഡിനിരുവശവും തടിച്ചു കൂടിയ ജനക്കൂട്ടം കൗതുകത്തോടെയും ആവേശത്തോടെയുമാണ് സ്ത്രീകളുടെ പ്രകടനം വീക്ഷിച്ചത്. സ്ത്രീ വോളന്റിയര്‍മാരുടെ സേവനം കാഴ്ചക്കാര്‍ക്ക് വിസ്മയമായി. എന്‍ഡബ്ല്യുഎഫ് സംസ്ഥാനസമിതിയംഗങ്ങളായ ഷാഹിന, റംല ടീച്ചര്‍, ജമീല, ഷെറിന്‍, ഷരീഫ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. പാതിവഴിയില്‍ ബസ് തടഞ്ഞ പോലിസ് തീട്ടൂരത്തെ വെല്ലുവിളിച്ച് പ്രകടനമായി കിലോമീറ്ററുകളോളം നടന്നാണ് പലരും റാലിയിലും സമ്മേളനത്തിലും പങ്കെടുത്തത്.
Next Story

RELATED STORIES

Share it