Flash News

സ്ത്രീയോട് അപമര്യാദയായി പെരുമാറി; ബിജെപി ആഭ്യന്തര മന്ത്രി വിവാദത്തില്‍

സ്ത്രീയോട് അപമര്യാദയായി പെരുമാറി; ബിജെപി ആഭ്യന്തര മന്ത്രി വിവാദത്തില്‍
X
babulal-gaur-woman

ഭോപ്പാല്‍; ബസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി വിവാദത്തില്‍. ബാബുലാല്‍ ഗൗര്‍ ആണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത ശേഷം ബസ്സില്‍ കയറുകയായിരുന്ന മന്ത്രി സ്ത്രീയുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ ഇതിനോടകം പുറത്തായി. എന്നാല്‍ സ്ത്രീയെ താന്‍ സ്പര്‍ശിച്ചതല്ലെന്നും തിരിക്കിനിടയില്‍ അവരോട് വേഗം കയറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ബാബുലാല്‍ പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സും എഎപിയും രംഗത്തുവന്നിട്ടുണ്ട്. ഇരു പാര്‍ട്ടികളും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.  നിരവധി വിവാദ പ്രസ്താവനകളിലൂടെ ബാബുലാല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തമിഴ്‌നാട്ടിലെ പെണ്‍കുട്ടികളോട് ഇറക്കമുള്ള വസ്ത്രം ധരിക്കണമെന്നും ഇതുമൂലം പീഡനങ്ങള്‍ കുറയുമെന്നും ഗൗര്‍ പ്രസ്താവിച്ചിരുന്നു. കൂടാതെ മദ്യപാനം മൗലികാവകാശമാണെന്നും മദ്യം കുറ്റകൃത്ര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമല്ലെന്നും 85 കാരനായ ഗൗര്‍ പരാമര്‍ശിച്ചിരുന്നു.

babulal_650-2_011114104639
Next Story

RELATED STORIES

Share it