Flash News

സ്ത്രീപുരുഷന്മാരെ തിരിച്ചറിയാനാവില്ല; ശിരോവസ്ത്രത്തിനെതിരെ ശശികല

സ്ത്രീപുരുഷന്മാരെ തിരിച്ചറിയാനാവില്ല; ശിരോവസ്ത്രത്തിനെതിരെ ശശികല
X


കൊല്ലം:വിവാദ പ്രസ്താവനയുമായി കെപി ശശികല വീണ്ടും രംഗത്ത്. ശിരോവസ്ത്രം ധരിക്കുന്നതിലൂടെ സ്ത്രീപുരുഷന്മാരെ തിരിച്ചറിയാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നാണ് ശശികല ആരോപിച്ചത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു അവകാശ സംരക്ഷണ ജാഥയുടെ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബസില്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ ശിരോവസ്ത്രം ധരിച്ചിരിക്കുന്നത് സ്ത്രീ തന്നെയാണെന്ന് എങ്ങനെ വിശ്വസിക്കും?, സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷനുകളില്‍ നമ്മോടൊപ്പം കയറുന്നത് സ്ത്രീ തന്നെയാണ് എന്നുള്ളതിന് എന്താണ് ഉറപ്പ് എന്നിങ്ങനെയാണ് ശശികലയുടെ ചോദ്യങ്ങള്‍. ഇത് രാജ്യത്തിന്റെ സംസ്‌കാരമല്ല,അറബ് സംസ്‌കാരമാണ്. അറബികളുടെ വേഷം ധരിച്ച് അറബ് സംസ്‌കാരം പ്രചരിപ്പിക്കാനുള്ള ശ്രമമാണെന്നും ശശികല ആരോപിച്ചു.
Next Story

RELATED STORIES

Share it