സ്ത്രീധന പീഡനം: കുട്ടികളെ കിണറ്റിലെറിഞ്ഞ് യുവതി ജീവനൊടുക്കി

മുംബൈ: ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് മൂന്നു മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം 28കാരിയായ യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണു സംഭവം. പ്രിയങ്കാ ബാലാജി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായി പ്രിയങ്കയുടെ സഹോദരന്‍ പോലിസിനോട് പറഞ്ഞു. പ്രിയങ്കയുടെ ഭര്‍ത്താവ് ബാലാജി വാങ്കെഡെ, ഭര്‍തൃ പിതാവ് ഗണപത് വാങ്കെഡെ, ഭര്‍തൃമാതാവ് ലീലാവതി വാങ്കെഡെ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it