Flash News

സ്ത്രീധന തുക ലഭിച്ചില്ല: ഭര്‍ത്താവ് ഭാര്യയുടെ വൃക്ക 2 ലക്ഷം രൂപയ്ക്ക് വിറ്റു

സ്ത്രീധന തുക ലഭിച്ചില്ല: ഭര്‍ത്താവ് ഭാര്യയുടെ വൃക്ക 2 ലക്ഷം രൂപയ്ക്ക് വിറ്റു
X
കൊല്‍ക്കത്ത: സ്ത്രീധന തുക നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റ് 2 ലക്ഷം രൂപ സമ്പാദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും സഹോദരനും അറസ്റ്റിലായി. പശ്ചിമ ബംഗാളിലാണ് സംഭവം.
രണ്ട് വര്‍ഷം മുമ്പ് വയറുവേദനയെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കൂടി.



പലവട്ടം ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് തന്നെ ചികിത്സയ്ക്ക് കൊണ്ടുപോവാന്‍ തയ്യാറായില്ലെന്നും യുവതി  പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നുഭര്‍ത്താവിന്റെ സഹോദരന്‍ സ്ത്രീധനത്തിന്റെ പേരില്‍  വര്‍ഷങ്ങളായി പീഡിപിച്ചുവരികയാണെും അവര്‍ വ്യക്തമാക്കി. ശസ്ത്രക്രിയയെ കുറിച്ച് ആരോടും പറയരുതെന്ന് പറഞ്ഞിരുന്നു. മൂന്നുമാസം മുമ്പ് യുവതിയുടെ കുടുംബം ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് വൃക്കയില്ലെന്ന കാര്യം അറിയുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവായ ബിശ്വജിത് സര്‍ക്കാരിനെതിരെ  പരാതി നല്‍കിയത്. ദമ്പതികള്‍ക്ക് 11 വയസുള്ള ഒരു മകനുണ്ട്. ഛത്തീസ്ഗഢിലുള്ള ഒരു ബിസിനസുകാരന് രണ്ടുലക്ഷം രൂപക്ക് വൃക്ക വിറ്റതായി ഇരുവരും സമ്മതിച്ചു.
Next Story

RELATED STORIES

Share it