kasaragod local

സ്ത്രീധനപീഡനം: രണ്ടുപേര്‍ക്കെതിരേ കേസ്



ബദിയടുക്ക: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും മാതാവിനുമെതിരെ ബദിയടുക്ക പോലിസ് കേസെടുത്തു. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ ഇബ്രാഹിമിന്റെ മകള്‍ റാഷിദ(24)യുടെ പരാതിയില്‍ ഭര്‍ത്താവ് ബദറുല്‍മുനീര്‍, മാതാവ് റുഖിയ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 2015 ജനുവരി 11നായിരുന്നു ഇരുവരുടേയും വിവാഹം. 22.5 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു.കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.
Next Story

RELATED STORIES

Share it