Flash News

സ്ത്രീധനം നല്‍കിയില്ല; യുവതിയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

സ്ത്രീധനം നല്‍കിയില്ല; യുവതിയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
X


കൊല്ലം: കൂടതല്‍ സ്ത്രീധനം നല്‍കാത്തതിന് യുവതിയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പത്തനാപുരം പിറവന്തൂര്‍ രാധമ്മ-ബാലക്യഷ്ണന്‍ ആചാരി ദമ്പതികളുടെ മകള്‍ ധന്യക്യഷ്ണ (32) ക്ക്് നേരെയാണ് ഭര്‍ത്താവിന്റെ ക്രൂര ആക്രമണം നടന്നത്. ചെങ്ങന്നൂര്‍ കാരയ്ക്കാടുളള ഭര്‍ത്തൃ ഗൃഹത്തില്‍ വച്ച് ഈ മാസം അഞ്ചാം തീയതിയാണ് സംഭവം. നാണക്കേട് ഭയന്ന് പറത്തു പറഞ്ഞിരുന്നില്ല. സംഭവമറിഞ്ഞ് കഴിഞ്ഞ ദിവസം ധന്യയുടെ അമ്മ ചെങ്ങന്നൂരിലെ വീട്ടിലെത്തുകയും ധന്യയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതിയുടെ ശരീരമാസകലം ആസിഡ് വീണ് മാരകമായി പൊള്ളിയിട്ടുണ്ട്. സംഭവത്തിന് ശേഷം ബിനു കുമാര്‍ ഒളിവിലാണ്. ഇയാള്‍ക്കായി  പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പത്ത് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ആദ്യത്തെ ഒരു വര്‍ഷം പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. പിന്നീട്, സ്ത്രീധനമായി രണ്ട് ലക്ഷം രൂപ കൂടെ വേണമെന്നാവശ്യപ്പെട്ട് ബിനുകുമാറും മാതാവ് സരസ്വതിയും ചേര്‍ന്ന്  മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. വിറകുകൊണ്ട് തലക്കടിക്കാറുണ്ടായിരുന്നു. ഒടുവില്‍ ഇയാള്‍ ആസിഡ് മുഖത്തൊഴിക്കാന്‍ ശ്രമിച്ചു. കൈ തട്ടിമാറ്റിയതിനാല്‍ ആസിഡ് മുഖത്ത് ആയില്ല. പക്ഷേ ദേഹം മുഴുവന്‍ ആസിഡ് വീണ് പൊള്ളിയതായും യുവതി പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ബിനുകുമാര്‍ ഒളിവല്‍ പോയത്.
Next Story

RELATED STORIES

Share it