wayanad local

സ്ത്രീത്വത്തെ അപമാനിച്ച മുഖ്യമന്ത്രിയെ കേരളം ബഹിഷ്‌കരിക്കും: എം വി ജയരാജന്‍

മാനന്തവാടി: സ്ത്രീത്വത്തെ അപമാനിച്ച മുഖ്യമന്ത്രിയെ കേരളം ബഹിഷ്‌കരിക്കുമെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പീഡനത്തിനരയായ സ്ത്രീ പരാതി വാക്കാല്‍ പറഞ്ഞാല്‍ പോലും കേസെടുക്കണമെന്നാണ് നിയമം.
ഇവിടെ ഇരയായ സ്ത്രീ രേഖാമൂലം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലിസും തയ്യാറാവുന്നില്ല. സംസ്ഥാന മന്ത്രിയും എംപിയും എംഎല്‍എമാരും കേന്ദ്രമന്ത്രിയും തന്നെ പീഡിപ്പിച്ചെന്നാണ് പുറത്തുവന്ന വാര്‍ത്തകളിലൂടെ സരിത പറഞ്ഞിരിക്കുന്നത്.
ഭരണം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ആരോപണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മരിച്ചു കഴിഞ്ഞ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആരാണ് തയ്യാറാവുകയെന്നു ജയരാജന്‍ ചോദിച്ചു. കത്തിനു പിന്നിലുള്ളവരെ അറിയാമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്നാല്‍, അവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, ജില്ലാ സെക്രട്ടറിയും കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥിയുമായ സി കെ ശശീന്ദ്രന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ചലച്ചിത്രതാരം അനൂപ് ചന്ദ്രന്‍, എം പി അനില്‍, കെ എ ആന്റണി, എം ജെ പോള്‍, പി വി പത്മനാഭന്‍, പുളിക്കൂല്‍ അബ്ദുറഹ്മാന്‍, മുഹമ്മദ്കുട്ടി, എം ടി ഇബ്രാഹീം, എ എന്‍ പ്രഭാകരന്‍, സി ഭാസ്‌കരന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു സംസാരിച്ചു.
എ എന്‍ പ്രഭാകരന്‍ ജനറല്‍ കണ്‍വീനറും പി വി സഹദേവന്‍, എി കെ സുരേഷ്, കെ എം വര്‍ക്കി, കെ ടി പ്രകാശന്‍, സി യു ഏലമ്മ, വി കെ സുലോചന, എ പി കുര്യാക്കോസ്, ജോര്‍ജ് ഊരാശേരി കണ്‍വീനര്‍മാരായും ഇ ജെ ബാബു ചെയര്‍മാനും കെ റഫീഖ്, എം പി അനില്‍, പി വി പത്മനാഭന്‍, പുളിക്കൂല്‍ അബ്ദുറഹ്മാന്‍, കെ മൊയ്തു, എ എന്‍ സജീവ് കുമാര്‍, കെ എ ആനറണി, കുര്യാക്കോസ് മുള്ളന്‍മട എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും 1,001 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കല്‍പ്പറ്റ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ എന്‍സിപി നേതാവ് സി കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. സിപി എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it