Districts

സ്ത്രീത്വത്തെ അപമാനിച്ച ലീഗിനെതിരേ പ്രതിഷേധിക്കുക: കെ കെ റൈഹാനത്ത്

കോഴിക്കോട്: സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ച ലീഗിനെതിരേ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ റൈഹാനത്ത്.
സ്ത്രീരൂപം ധരിച്ച് സഭ്യതയുടെ മുഴുവന്‍ അതിര്‍വരമ്പുകളും ലംഘിച്ച് അശ്ലീലപ്രയോഗങ്ങള്‍ നടത്തിയുള്ള തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനം സ്ത്രീകളോടുള്ള ലീഗിന്റെ സമീപനമാണോ എന്ന് വ്യക്തമാക്കാന്‍ ലീഗ് നേതൃത്വം തയ്യാറാവണം. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന വൃത്തികെട്ട ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീ വെറും ഉപഭോഗവസ്തു മാത്രമാണെന്ന് പ്രഖ്യാപിക്കുകയാണ് ലീഗണികള്‍ ചെയ്യുന്നത്. ധാര്‍മികതയും സംസ്‌കാരവും അല്‍പ്പമെങ്കിലും ബാക്കിയുള്ളവരില്‍നിന്ന് ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ല. ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ പ്രതികരിച്ചവര്‍ സ്ത്രീകളെ നീചമായരീതിയില്‍ അപമാനിച്ച സംഭവത്തിനെതിരേ സ്വീകരിക്കുന്ന മൗനം സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്.
മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളോട് സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണമെന്നു പഠിപ്പിക്കാനുള്ള വിവേകമെങ്കിലും ലീഗ് നേതൃത്വം കാണിക്കണം. സ്ത്രീകളെ അപമാനിച്ച ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it