വഷളന്‍ ചോദ്യവുമായെത്തിയ റിപോര്‍ട്ടറെ സണ്ണി കരണത്തടിച്ചു
BY ajay G.A.G25 March 2016 10:42 AM GMT
X
ajay G.A.G25 March 2016 10:42 AM GMT
സൂററ്റ് : പോണ് താരമല്ലേ, എന്തു ചോദ്യവും ചോദിക്കാം എന്നു കരുതിയ മാധ്യമപ്രവര്ത്തകന് സണ്ണി ലിയോണിയുടെ വക കരണത്തടി. ഹോളി ആഘോഷത്തോടനുബന്ധിച്ച് സൂറത്തില്‍ ഒരു നൃത്തപരിപാടിക്കെത്തിയ ബോളിവുഡ് താരത്തോട് വഷളന്‍ ചോദ്യവുമായെത്തിയ ദേശീയ വാര്‍ത്താ ചാനലിന്റെ റിപോര്‍ട്ടറാണ് സണ്ണിയുടെ കരണത്തടി വാങ്ങേണ്ടി വന്നത്.
സണ്ണി ലിയോണി ആദ്യം പോണ്താരമായിരുന്നു, ഇപ്പോള്‍ ബോളിവുഡ് താരവും. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ രാത്രി പരിപാടികള്‍ക്ക് റേറ്റ് എങ്ങിനെയാണ് എന്നായിരുന്നു റിപോര്‍ട്ടര്‍ക്ക് അറിയേണ്ടിയിരുന്നത്. മുഖത്തടിച്ച പോലുള്ള ചോദ്യം കേട്ട് അമ്പരന്ന സണ്ണി ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. റിപോര്‍ട്ടര്‍ കാര്യം വ്യക്തമായിത്തന്നെ ചോദിച്ചു. ഞൊടിയിടയില്‍ സണ്ണി മറുപടി കരണത്തു തന്നെ കൊടുത്തു.
സൂറത്തില്‍ സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ വരാന്തയില്‍ വെച്ചായിരുന്നു ഈ ചോദ്യോത്തര പരിപാടി. വഷളന്‍ ചോദ്യവുമായെത്തിയ റിപോര്ട്ടറോടുള്ള കലിപ്പ് അടങ്ങാതെ സണ്ണി സദസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെയെല്ലാം പുറത്താക്കിയശേഷമാണ് തന്റെ നൃത്തപരിപാടി അവതരിപ്പിച്ചത്. സണ്ണി നല്ല മറുപടി നല്കിയതിനാല് ഇനി കേസിനൊന്നും പോകുന്നില്ലെന്ന് ഡാനിയല്‍ വെബര്‍ അറിയിച്ചു.
[related]
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT