Flash News

സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് മെയ്ക്കപ്പ് ഉപയോഗിക്കാതിരിക്കാനെന്ന്് ഡൊണാള്‍ഡ് ട്രംമ്പ്

സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് മെയ്ക്കപ്പ് ഉപയോഗിക്കാതിരിക്കാനെന്ന്്  ഡൊണാള്‍ഡ് ട്രംമ്പ്
X
donald

ന്യൂയോര്‍ക്ക്: മുസ്‌ലിം സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് മെയ്ക്കപ്പ് ഉപയോഗിക്കാതിരിക്കാനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പ്. മെയ്ക്കപ്പ് ധരിക്കുന്നതിനേക്കാള്‍ എളുപ്പം പര്‍ദ്ധ(ബൂര്‍ഖ)ധരിക്കല്ലാണെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് പറഞ്ഞത്.
ബുര്‍ഖ ധരിക്കാന്‍ അമേരിക്കന്‍ മുസ്‌ലിങ്ങള്‍ താല്‍പ്പര്യപ്പെടുന്നില്ല. എന്നാല്‍ മേയ്ക്കപ്പ് ഉപയോഗിക്കാനുള്ള മടിയും ബുര്‍ഖ ധരിക്കാനുള്ള എളുപ്പവും പരിഗണിച്ചാണ്  അവര്‍ ബുര്‍ഖ ധരിക്കുന്നത്. ബുര്‍ഖ ധരിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ അത് ധരിക്കരുത്. അവരെ നിര്‍ബന്ധിക്കരുത്.
അമേരിക്ക സ്വയം പ്രഖ്യാപിതമായ ഒരു സംസ്‌കാരത്തില്‍ നിലകൊള്ളുകയാണ്.അത് ആര്‍ക്കും വേണ്ടാത്തതാണ്. ലിബിയ, ഇറാഖ് തുടങ്ങിയ മുസ്‌ലിം രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഡൊണാള്‍ഡ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പറഞ്ഞു.
Next Story

RELATED STORIES

Share it