kozhikode local

സ്ത്രീകള്‍ തൊഴില്‍ നൈപുണി നേടണം: എം കെ രാഘവന്‍ എംപി

കോഴിക്കോട്: ഗള്‍ഫിലെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാകുകയും ജീവിത ചെലവുകള്‍ ദിനംപ്രതി വര്‍ധിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ തൊഴില്‍ നൈപുണി നേടണമെന്ന് എം കെ രാഘവന്‍ എംപി. നൈനാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്റെ (എന്‍ഫ) സഹകരണത്തോടെ വൈജിസി ഫൗണ്ടേഷന്‍ നടത്തിയ സൗജന്യ തയ്യല്‍, കളിപ്പാവ നിര്‍മാണ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകളെ അനുമോദിക്കാന്‍ നൈനാംവളപ്പ് സ്‌കൂള്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റജ്‌വ കമാലിന്റെ അധ്യക്ഷതിയില്‍ നടന്ന ചടങ്ങില്‍ എന്‍ഫ പ്രസിഡന്റ് സുബൈര്‍ നൈനാംവളപ്പ്, കെ പി ആഷിഖ്, ദീപ്തി ഷാജന്‍, ഡോ. ഇസെഡ് എ അഷ്‌റഫ്, എഞ്ചിനീയര്‍ സിക്കന്തര്‍, മേഘാ സുരേഷ്, റമീസ സി കെ സംസാരിച്ചു.  പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എം കെ രാഘവന്‍ എംപി. വിതരണം ചെയ്തു.  നൈനാംവളപ്പ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ വികസനത്തിന് എംപി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം  പിടിഎ പ്രസിഡന്റ് ഫിറോസ് മൂപ്പന്‍ എം കെ രാഘവന്‍ എംപിക്ക് നല്‍കി.
Next Story

RELATED STORIES

Share it