World

സ്ത്രീകള്‍ ട്രംപിനെതിരേ പരാതിപ്പെട്ടാലും പരിഗണിക്കും: ഹാലി

വാഷിങ്ടണ്‍: യുഎസില്‍ സ്ത്രീകള്‍ ഏതൊരു പുരുഷനാല്‍ അപമാനിക്കപ്പെട്ടാലും അവര്‍ക്ക് പരാതി നല്‍കാന്‍ അവകാശമുണ്ടെന്ന് യുഎന്‍ അംബാസഡര്‍ നിക്കി ഹാലി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ ഏതെങ്കിലും സ്ത്രീ പരാതി ഉന്നയിച്ചാല്‍ അതും പരിഗണിക്കുമെന്നു ഹാലി കൂട്ടിച്ചേര്‍ത്തു. യുഎസ് കോണ്‍ഗ്രസ്സിലെ മൂന്ന് അംഗങ്ങള്‍ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹാലിയുടെ പ്രസ്താവന. സിനിമാ സംവിധായകന്‍ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പാരാതിപ്പെട്ട് പ്രമുഖ നടി മുന്നോട്ടു വന്നിരുന്നു. ഇതിനു പിന്നാലെ നിരവധി പ്രമുഖര്‍ക്കെതിരേയും ആരോപണവുമായി സ്ത്രീകള്‍ രംഗത്തെത്തി. സ്ത്രീകളുടെ ഇത്തരം വെളിപ്പെടുത്തലുകള്‍ സാംസ്‌കാരിക മാറ്റമാണെന്നും അവരുടെ ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നതായും ഹാലി കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റാവുന്നതിനു മുമ്പ് ട്രംപ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് 10ലധികം സ്ത്രീകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാല്‍, ട്രംപ് ആരോപണം നിഷേധിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it