Flash News

സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമല്ലെന്ന് സൗദി കിരീടാവകാശി

സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമല്ലെന്ന് സൗദി കിരീടാവകാശി
X
റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ അബായ (പര്‍ദ) നിര്‍ബന്ധമായി ധരിക്കേണ്ടതില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. പുരുഷന്‍മാരേ പോലെ തന്നെ സ്ത്രീകളും പൊതുസമൂഹം അംഗീകരിക്കുന്ന മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നാണ് ശരിയത്ത് നിയമം അനുശാസിക്കുന്നതെന്നും എന്നാല്‍ ഒരിടത്തും അബായ ആണ് സ്ത്രീകള്‍ ധരിക്കേണ്ടതെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്നും സല്‍മാന്‍ രാജകുമാരന്‍ പറയുന്നു. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ രാജകുമാരന്‍ നിലപാട് വ്യക്തമാക്കിയത്.



ഒരുകാലത്ത് സൗദി അറേബ്യയില്‍ ഇസ്‌ലാമിന്റെ അത്യന്തം യാഥാസ്ഥിതികമായ ചിന്തകള്‍ക്ക് മേധാവിത്തമുണ്ടായിരുന്നു. ഇത് മുസ്‌ലിംകളല്ലാത്തവരുടെയും സ്ത്രീകളുടെയും സാമൂഹിക ജീവിതത്തെ അസ്വസ്ഥമാക്കുകയും അടിസ്ഥാന അവകാശങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ഞങ്ങള്‍ അതിന്റെ ഇരകളായിരുന്നു. പ്രത്യേകിച്ച് എന്റെ തലമുറയ്ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്. 1979 വരെ രാജ്യം അങ്ങനെയായിരുന്നില്ല. സാധാരണ ജീവിതമായിരുന്നു രാജ്യത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it