malappuram local

സ്ത്രീകള്‍ക്കു നേരെയുള്ള അക്രമത്തിനെതിരേ സന്ദേശവുമായി യുവാക്കളുടെ ബൈക്ക് പര്യടനം

കൊണ്ടോട്ടി: സ്ത്രീകള്‍ക്കുനേരയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന സന്ദേശമുയര്‍ത്തി പുളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ നാല് യുവാക്കള്‍ ബൈക്കില്‍ രാജ്യം ചുറ്റുന്നു. പുളിക്കല്‍, ഒളവട്ടൂര്‍, മായക്കര സ്വദേശികളായ കെ കെ നൗഷാദ്, ടി പി അബ്ദുല്‍ലത്തീഫ്, കെ ടി ആബിദ്, കെ പി നാസറുദ്ദീന്‍ വലിയ പറമ്പ് എന്നിവരാണ് 20 സംസ്ഥാനങ്ങള്‍ സഞ്ചരിക്കുന്നത്. 2013 ജൂലൈ 22ന് ഭര്‍ത്താവ് വാവൂര്‍ സ്വദേശി മുഹമ്മദ് ശരീഫിനാല്‍ കൊല്ലപ്പെട്ട ഒളവട്ടൂര്‍ മായക്കര കാവുങ്ങല്‍ സാബിറ, മക്കളായ ഫാത്തിമ ഫിദ, ഫാത്തിമ നിദ എന്നിവരുടെ മരണമാണ് ഇവരെ ഇത്തരത്തില്‍ സ്‌റ്റോപ്പ് വയലന്‍സ് എഗയ്ന്‍സ്റ്റ് വുമണ്‍ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് യാത്ര പുറപ്പെടാന്‍ കാരണമാക്കിയത്.
മരണപ്പെട്ട യുവതിയുടെ നാട്ടുകാര്‍ കൂടിയാണിവര്‍. പുളിക്കലില്‍നിന്ന് പുറപ്പെട്ട് 20 സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് കാശ്മീരില്‍ എത്തുന്ന തരത്തില്‍ 20 ദിവസമാണ് യാത്ര. സന്ദേശം പ്രചരിക്കാന്‍ അതാത് സംസ്ഥാനങ്ങളില്‍ സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കിയാണ് യാത്ര തുടങ്ങിയതെന്ന് സംഘം പറഞ്ഞു. നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് സംഘത്തെ യാത്രയാക്കി. മരണപ്പെട്ട സാബിറയുടെ വീട്ട് പരിസരത്തുനടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് മെംബര്‍ സറീന ഹസീബ് ഫഌഗ് ഓഫ് ചെയ്തു. വാര്‍ഡ് മെംബര്‍ ആമിന മജീദ് അധ്യക്ഷയായി. മുന്‍ മെംബര്‍ എ കെ അബ്ബാസലി, അബ്ദുല്‍മജീദ്, എം സി സ്വാലിഹ് സംസാരിച്ചു.
Next Story

RELATED STORIES

Share it