Flash News

സ്ത്രീകളുടെ മുടിമുറിച്ചെന്നാരോപിച്ച് 70കാരനെ കല്ലെറിഞ്ഞ് കൊന്നു



ശ്രീനഗര്‍: രാത്രിയില്‍ സ്ത്രീകളുടെ മുടിമുറിക്കുന്ന ആളെന്നാരോപിച്ച് 70കാരനെ കല്ലെറിഞ്ഞ് കൊന്നു. വെള്ളിയാഴ്ച രാത്രി കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണു സംഭവം. അഹ്ദുല്‍ സലാം വാനിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ സ്ത്രീകളുടെ മുടി രാത്രിയില്‍ മുറിച്ചുമാറ്റുന്നതായി പരാതി ഉയര്‍ന്നിരുന്നു. സ്ത്രീകളുടെ മുടിമുറിക്കുന്നതിനു പിന്നില്‍അബ്ദുല്‍ സലാം എന്നാരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തില്‍ പോലിസിന് പരാതി ലഭിച്ചിട്ടില്ല. ഇയാള്‍ വെള്ളിയാഴ്ച പള്ളിയില്‍ നിന്ന് മടങ്ങിവരുമ്പോഴാണ് കല്ലെറിഞ്ഞത്. പരിക്കേറ്റ ഗ്രാമവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂട്ടം ചേര്‍ന്ന് ആക്രമിച്ചതല്ലെന്നും അബന്ധത്തിലുണ്ടായ അപകടമാണെന്നു കരുതിയാണ് പോലിസില്‍ പരാതിപ്പെടാതിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it