സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരുകള്‍ അവഗണിക്കുന്നു: അഡ്വ. കെ എം അഷ്‌റഫ്

തൃശൂര്‍: മാറിവരുന്ന സര്‍ക്കാരുകള്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അവഗണിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രഖ്യാപന കണ്‍വന്‍ഷന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്ത്രീത്വം കടുത്ത ചൂഷണങ്ങള്‍ക്കു വിധേയമാവുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങളിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും വര്‍ഷങ്ങളോളം തീഷ്ണതയുടെ ഫലം അനുഭവിക്കേണ്ടിവരുന്നതു സ്ത്രീകളാണ്.
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത് പലപ്പോഴും പുരുഷ നിയന്ത്രിതമായ വനിതാ പ്രസ്ഥാനങ്ങളാണെന്നും ഇതിനൊരു പൊളിച്ചെഴുത്താവണം വിമണ്‍ ഇന്ത്യാ മൂവ്‌മെന്റെന്നും അദ്ദേഹം പറഞ്ഞു.
വിമണ്‍ ഇന്ത്യാ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. പട്ടിണിയില്‍ നിന്നും ജീവിത സാഹചര്യങ്ങളില്‍ നിന്നും പുരോഗതി പ്രാപിക്കുമ്പോള്‍ മാത്രമേ യഥാര്‍ഥ സ്ത്രീവിമോചനം സാധ്യമാവുകയൂള്ളൂവെന്ന് അവര്‍ പറഞ്ഞു. ദേശിയ സെക്രട്ടറി ഡെയ്‌സി ബാലസുബ്രഹ്മണ്യം ഭരണഘടന വിശദീകരിച്ചു. ദേശിയ ജനറല്‍ സെക്രട്ടറി ഷാഹിദ തസ്‌നി റിപോര്‍ട്ട് അവതരിപ്പിച്ചു. നസീമ, വനജ ഭാരതി, നൂര്‍ജഹാന്‍ തൊളിക്കോട്, ലസിത അസീസ്, കെ പി സുഫീറ, സുഹറ മുസ്തഫ സംസാരിച്ചു.
വിമണ്‍ ഇന്ത്യാ സംസ്ഥാന ഭാരവാഹികളെയും കണ്‍വന്‍ഷനില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റ്: കെ കെ റൈഹാനത്ത്(എറണാകുളം), വൈസ് പ്രസിഡ ന്റുമാര്‍: ലസിത അസീസ് (കോഴിക്കോട്), മേരി എബ്രഹാം(പാലക്കാട്), ജനറല്‍ സെക്രട്ടറി: സുഹറ മുസ്തഫ(കോഴിക്കോട്), സെക്രട്ടറിമാര്‍: ബി വനജ ഭാരതി(തിരുവനന്തപുരം), പി ജമീല(വയനാട്), കെ ചന്ദ്രിക(ആലപ്പുഴ), ഖജാഞ്ചി: കെ പി സുഫീറ(കണ്ണൂര്‍).
സംസ്ഥാന സമിതി അംഗങ്ങള്‍: നസീമ(തൃശൂര്‍), നസീമ വൈക്കം(കോട്ടയം), ഷെക്കീന നാസര്‍(എറണാകുളം), സുനിയ സിറാജ്(മലപ്പുറം), ഷെറീഫ അബൂബക്കര്‍(പാലക്കാട്), ഇ മഞ്ജുഷ(കാസര്‍കോട്), കെ ആരിഫ(മലപ്പുറം).
ദേശിയ ജനറല്‍ സെക്രട്ടറി ഷാഹിദ തസ്‌നി, സെക്രട്ടറി ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍ തിരഞ്ഞെടുപ്പു നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it