Second edit

സ്ത്രീകളുടെ പദവി

സ്ത്രീകളുടെ പദവി പൊതുരംഗത്തും രാഷ്ട്രീയത്തിലുമൊക്കെ വര്‍ധിപ്പിക്കണമെന്ന വായ്ത്താരി നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഇടതുപക്ഷക്കാര്‍ പൊതുവില്‍ ഇത്തരം നിലപാടുകള്‍ക്കു പേരുകേട്ടവരുമാണ്. എന്നാലും, സ്ത്രീകളുടെ പദവി ഉയരുന്നില്ല. പലപ്പോഴും കടുത്ത അവഗണനയും സാമൂഹിക നിന്ദയുമാണ് അവര്‍ നേരിടുന്നതും. സംശയമുണ്ടെങ്കില്‍ ഗൗരിയമ്മയോടു ചോദിച്ചാല്‍ മതി. 57ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ആളാണ്. ഒരുപാടു വിപ്ലവങ്ങള്‍ നയിച്ച പടനായിക. ഈയിടെയായി അവരെ പഴയ പാര്‍ട്ടിയിലേക്കു തിരിച്ചു കൊണ്ടു വരാന്‍ നേതാക്കള്‍ കഠിനശ്രമം നടത്തുകയുമായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ സീറ്റിന്റെ കാര്യം ചര്‍ച്ചയായപ്പോള്‍ ഗൗരിയമ്മയുടെ കാര്യം വെറും ഗോപി. ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല. ജപ്പാനില്‍ 2020നകം സര്‍ക്കാരിലും പൊതുമേഖലയിലും 30 ശതമാനം പദവികള്‍ സ്ത്രീകള്‍ക്കു നല്‍കുമെന്നാണു പ്രധാനമന്ത്രി ഷിന്‍സോ അബെപ്രഖ്യാപിച്ചത്. പക്ഷേ, ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടപ്പാക്കാനുള്ള സാധ്യതയില്ലെന്നാണ്. ജപ്പാനില്‍ സ്ത്രീകളുടെ  ക്ഷാമമോ അവര്‍ക്കു പദവികള്‍ ഏറ്റെടുക്കാനുള്ള മടിയോ ഒന്നുമല്ല കാരണം. സര്‍ക്കാരിലായാലും സ്വകാര്യമേഖലയിലായാലും പുരുഷന്‍മാര്‍ക്കാണ് മേധാവിത്വം. പദവികള്‍ അങ്ങനെ ഒഴിഞ്ഞു കൊടുക്കാനൊന്നും അവര്‍ തയ്യാറല്ല. അതു പോരാടി വാങ്ങാനുള്ള സ്ഥിതിയിലല്ല മിക്ക സ്ത്രീകളും എന്നതാണ് മറ്റൊരു പ്രശ്‌നം. കുട്ടികളുള്ള സ്ത്രീകള്‍ക്ക് അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇന്നും ലഭ്യമല്ല.
Next Story

RELATED STORIES

Share it