സ്തനാര്‍ബുദം തിരിച്ചറിയാന്‍ നൂതന മാര്‍ഗവുമായി ഐഐടി

ന്യൂഡല്‍ഹി: ഏതു പ്രായക്കാരിലെയും സ്തനാര്‍ബുദ സാധ്യത നേരത്തേ തിരിച്ചറിയാന്‍ നൂതന മാര്‍ഗവുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി). സ്തനാര്‍ബുദം തിരിച്ചറിയാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മാമ്മോഗ്രാഫി പരിശോധനയുടെ എല്ലാ പരിമിതികളും പരിഹരിക്കുന്നതാണ് ഇന്‍ഫ്രാറെഡ് തെര്‍മോഗ്രാഫി എന്ന പുതിയ മാര്‍ഗമെന്ന് ഐഐടി അസോഷ്യേറ്റ് പ്രഫസറായ രവി ബാബു പറഞ്ഞു.
മെലിഞ്ഞ സ്തനങ്ങളുള്ളവരില്‍ മാമ്മോഗ്രാഫി പരിശോധനയിലൂടെ അസുഖം കണ്ടെത്തുക എളുപ്പമല്ല. ഇത്തരക്കാരുടെ സ്തനങ്ങളിലെ ഗ്രന്ഥികള്‍ക്കിടയിലെ അര്‍ബുദ കോശങ്ങളെ കണ്ടെത്താന്‍ പ്രയാസമായതിനാലാണിത്. എന്നാല്‍, ഇന്‍ഫ്രാറെഡ് തെര്‍മോഗ്രാഫിയിലൂടെ ഇത്തരം കോശങ്ങളെ കണ്ടെത്താനാവും. വേദനയില്ലാത്തതും വ്യക്തിയെ സ്പര്‍ശിക്കാതെയുമുള്ള പരിശോധന ഗര്‍ഭിണികള്‍ക്കു ഗുണകരമാവുമെന്നും രവി ബാബു പറഞ്ഞു.
Next Story

RELATED STORIES

Share it