thiruvananthapuram local

സ്ക്കൂള്‍ മന്ദിരോല്‍ഘാടനത്തില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം



ആര്യനാട്: വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പുതുതായി നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങിനിടെ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. സ്വാഗത പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്തംഗം വിജു മോഹനന്റ പേരു വച്ചില്ല എന്നും നോട്ടിസുകളിലും ഫഌക്‌സുകളിലും ജി കാര്‍ത്തികേയന്റെ ഫോട്ടോയും പേരും ഉള്‍പ്പെടുത്തി എന്നതുമാണ് ഇടതു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതോടെ വിജു മോഹനനെ സ്വാഗത ്ര്രപസംഗത്തിനായി ക്ഷണിക്കണം എന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫ് അണികള്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.  എംഎല്‍എ ശബരിനാഥന്റെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനകനായി എത്തിയ ചടങ്ങാണ് എല്‍ഡിഎഫ് സംഘടനകള്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. മന്ത്രിയുടെ സാനിധ്യത്തില്‍ ഉദ്ഘാടന പ്രസംഗത്തിനായി പഞ്ചായത്തു പ്രസിഡന്റ് ഷാമില ബീഗത്തെ ക്ഷണിച്ചതോടെ വേദിയില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ സ്‌റ്റേജില്‍ എത്തി ഷാമില ബീഗം പ്രസംഗിക്കുന്നതിന് തടസ്സം നില്‍ക്കുകയും ജില്ലാ പഞ്ചായത്തംഗത്തെ സ്വാഗത പ്രാസംഗികനാക്കണമെന്നും ആവശ്യപ്പെട്ട് വാക്കുതര്‍ക്കം ആരംഭിച്ചു. ഇതോടെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളുമായി വാക്കേറ്റമായി. ഇതിനിടെ എംഎല്‍എ ശബരിനാഥന്‍ ഇടപ്പെട്ടു അനുനയശ്രമം നടത്തുകയും മന്ത്രിയോടും മറ്റു നേതാക്കളോടും കുട്ടികളോടും ക്ഷമാപണം നടത്തുകയും ചെയ്തു. തുടര്‍ന്ന് രംഗം കൂടുതല്‍ വഷളാക്കാതിരിക്കാന്‍ എംഎല്‍എ സ്വാഗത പ്രസംഗം ഒഴിവാക്കി ഉദ്ഘാടന പ്രസംഗത്തിലേക്കു മന്ത്രിയെ ക്ഷണിച്ചു. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞു കൃതജ്ഞത പറയുന്നതിനായി പ്രിന്‍സിപ്പലിനെ ക്ഷണിച്ചതോടെ വീണ്ടും ഇരു വിഭാഗവുമായി സംഘര്‍ഷം ആരംഭിച്ചു. തുടര്‍ന്ന് പരസ്പ്പരം കസേര എറിയുകയായിരുന്നു. നൂറോളം കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കള്‍ ഉള്‍പ്പടെയുള്ളവര്‍ നോക്കി നില്‍ക്കെയാണ് സ്‌കൂളില്‍ അക്രമം നടന്നത്. കസേരകള്‍ പറന്നതോടെ നിലവിളിയോടെ കുട്ടികള്‍ നാലുപാടും ചിതറി. അക്രമികള്‍ എടുത്തെറിഞ്ഞ കസേരകളില്‍ ചിലതു കുട്ടികളുടെ നേരെയും എത്തി.  അധ്യാപകര്‍ വളരെ പണിപ്പെട്ടാണ് കുട്ടികളെ സുരക്ഷിതമാക്കി ക്ലാസ്സുകളില്‍ കയറ്റിയത്. വേദിയിലും സദസ്സിലും ഉണ്ടായിരുന്ന കസേരകളും  കയ്യില്‍ കിട്ടിയവയുള്‍പ്പടെ എടുത്തെറിഞ്ഞും ഇരു വിഭാഗവും അഴിഞ്ഞാടി.  ഇതിനിടെ എംഎല്‍എ ശബരി നാഥന്‍ മന്ത്രിയുടെ അംഗ രക്ഷകര്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ വേദിയില്‍ നിന്നും മാറ്റി സുരക്ഷിതനായി കാറില്‍ എത്തിച്ചു. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രതീഷ്, രാഹുല്‍, ്രപാതപന്‍, സിപിഎം നേതക്കാളയ ദീക്ഷിത്, രാമചന്ദ്രന്‍, അശോകന്‍, ശ്രീനാഥ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ രതീഷിന്റെ പരാതിയില്‍ 31 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആര്യനാട് പോലിസ് കേസെടുത്തു. ഇന്ന് ആര്യനാട് ലോക്കല്‍ കമ്മിറ്റി പ്രദേശത്ത് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി ജില്ലാ പഞ്ചായത്തംഗം വി വിജുമോഹന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it