സോഷ്യല്‍ വര്‍ക്കര്‍ തസ്തിക:സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് ഭേദഗതികളോടെ അംഗീകാരം

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയുടെ യോഗ്യത, നിയമനരീതി സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഭേദഗതികളോടെ ഇന്നലെ ചേര്‍ന്ന പിഎസ്‌സി കമ്മീഷന്‍ യോഗം അംഗീകരിച്ചു. പിന്നാക്ക സമുദായ വികസന വകുപ്പിന് നിലവില്‍ ആസ്ഥാന ഓഫിസ്, മേഖലാ ഓഫിസ് എന്നിവയിലെ ക്ലാര്‍ക്ക്, ഓഫിസ് അറ്റന്‍ഡന്റ് ഗ്രേഡ്-2, ഡ്രൈവര്‍ ഗ്രേഡ്-2 എന്നീ തസ്തികകളുടെ ഒഴിവുകള്‍ പൊതു തസ്തികകളിലേക്ക് നിലവിലുള്ള പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നു നികത്തണമെങ്കില്‍ ആയവ ഹെഡ്ക്വാര്‍ട്ടര്‍ ഒഴിവുകളായി പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യേണ്ടതാണെന്ന് സര്‍ക്കാരിനെ അറിയിക്കും. പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പറേഷനിലെ താഴ്ന്ന തസ്തികയിലെ ജീവനക്കാര്‍ക്കായി നീക്കിവയ്ക്കപ്പെട്ട അഞ്ചു ശതമാനം ഒഴിവുകള്‍ നികത്തുന്നതിനുള്ള നിയമനരീതി സംബന്ധിച്ചു വ്യക്തത തേടും. ഫിഷറീസ് വകുപ്പിലെ ഫിഷറീസ് കോ-ഓപറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ നിയമനരീതി, യോഗ്യത എന്നിവ സംബന്ധിച്ചു സര്‍ക്കാര്‍ നല്‍കിയ കരട് നിര്‍ദേശം യോഗം അംഗീകരിച്ചു. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയ്ക്ക് സ്ഥാനക്കയറ്റം വഴിയുള്ള നിയമനത്തിനു പുറമേ നേരിട്ടുള്ള നിയമനരീതി കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കമ്മീഷന്‍ അംഗങ്ങളുടെ രണ്ടു ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it