malappuram local

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍നാലുപേര്‍കൂടി അറസ്റ്റില്‍

തിരൂരങ്ങാടി: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് താനൂരിലും തിരൂരങ്ങാടിയിലുമായി നാലുപേര്‍കൂടി അറസ്റ്റില്‍. തിരൂരങ്ങാടിയില്‍ റോഡ് തടയുകയും പോലിസുകാരനെ അക്രമിക്കുകയും ചെയ്ത കേസുകളില്‍ രണ്ട് പേര്‍ കൂടിയാണ് അറസ്റ്റിലായത്. പിഡിപി പ്രവര്‍ത്തകനും മൂന്നിയൂര്‍ പാറക്കടവ് സ്വദേശിയുമായ കൂനന്‍ വീടന്‍ മന്‍സൂര്‍ (36), വെളിമുക്ക് സൗത്ത് സ്വദേശി പിണങ്ങാത്തൊടി ജാഫര്‍ ഷരീഫ് (34) എന്നിവരെയാണ് തിരൂരങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.
ദേശീയപാത കക്കാട് വച്ച് വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറ് തടയുകയും വരനെ കാറില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് തടഞ്ഞ തിരൂരങ്ങാടി സ്‌റ്റേഷനിലെ എം മുഹമ്മദ് റഫീഖ് എന്ന പോലിസുകാരനെ ആക്രമിക്കുകയും ചെയ്തുവെന്ന കേസിലാണ് മന്‍സൂര്‍ അറസ്റ്റിലായത്. തലപ്പാറയില്‍ വാഹനം തടയുകയും അക്രമം കാണിക്കുകയും ചെയ്‌തെന്ന കേസിലാണ് ജാഫര്‍ ഷരീഫിന്റെ അറസ്റ്റ്. ഇതോടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേസുകളില്‍ തിരൂരങ്ങാടിയില്‍ ഏഴുപേര്‍ അറസ്റ്റിലായി. താനൂരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കച്ചവടസ്ഥാപനങ്ങള്‍ ആക്രമിച്ച കേസിലെ രണ്ടുപേരെ കൂടിയാണ് പോലിസ് പിടികൂടിയത്. യാസി മോന്‍(19)മെതുകയില്‍ ഹൗസ് അട്ടത്തോട്, അഷിഖ് മുബഷീര്‍(22) മഞ്ഞളാം പറബത്ത് ഹൗസ് തയ്യാല. ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തിവിട്ടു. പതിനേഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. മുന്‍പ് അറസ്റ്റിലായവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. നിരവധി പേര്‍ പോലിസിന്റെ നരീക്ഷണത്തിലാണ്.
Next Story

RELATED STORIES

Share it