സോഷ്യല്‍ മീഡിയ വഴി അധിക്ഷേപം; യുവാക്കള്‍ നിയമനടപടിക്ക്
BY Sumeera SMR11 May 2016 5:05 AM GMT
Sumeera SMR11 May 2016 5:05 AM GMT
വടകര: വടകര മണ്ഡലം ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയോടൊപ്പം സെല്‍ഫി എടുത്തവരെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ചതിനെതിരേ യുവാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. താഴെഅങ്ങാടിയിലെ ചില യൂത്ത് ലീഗ് പ്രവര്‍ത്തകരായ തരക്കാരത്തിന്റവിടെ സിദ്ദീഖ്, പാക്കയില്‍ പൂവത്താംകണ്ടി മുഹമ്മദ് ത്വാലിബ്, പുതിയ പുരയില്‍ അബ്ദുസ്സമദ് എന്നിവരാണ് കെ കെ രമയോടൊപ്പം സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ഫോട്ടോയില്‍ കാണുന്ന യുവാക്കളെ തൂണേരിയിലെ ഷിബിന്‍ വധക്കേസിലെ പ്രതികളാണെന്നും ഇവരുമായാണ് രമ ചങ്ങാത്തം കൂടുന്നതെന്നുമാണ് പ്രചരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല നൂറ് കണക്കിന് ആളുകള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. തൊഴിലന്വേഷിക്കുന്ന ബിരുദദാരികളായ യുവാക്കളെ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തും വിധം ചിത്രീകരിച്ച നടപടിക്കെതിരേ സമൂഹത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കൊലക്കേസ് പ്രതികളായി തങ്ങളെ ചിത്രീകരിച്ചതില്‍ വലിയ മനോവേദനയുണ്ടാക്കിയതായി യുവാക്കള്‍ പറഞ്ഞു. നിലവില്‍ വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ഇന്ന് വടകര കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനും ഒരുങ്ങുകയാണ് യുവാക്കള്‍.
സോഷ്യല്‍ മീഡിയകളില്‍ കൂടി തന്നെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫോട്ടോകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയും പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍, എസ് പി എന്നിവര്‍ക്കാണ് രമ പരാതി നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയകളില്‍ കൂടി തന്നെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫോട്ടോകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയും പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍, എസ് പി എന്നിവര്‍ക്കാണ് രമ പരാതി നല്‍കിയിരിക്കുന്നത്.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT