Gulf

സോഷ്യല്‍ മീഡിയ ദുരുപയോഗം. കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം

സോഷ്യല്‍ മീഡിയ ദുരുപയോഗം. കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
X
ദുബയ്: സോഷ്യല്‍ മീഡിയ ദുരുപയോഗം വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് കുടുംബങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശം നല്‍കി കൊയിലാണ്ടി കൂട്ടം ഫെസ്റ്റ് 2018 ദുബൈയില്‍ സംഘടിപ്പിച്ചു. വിദൂരതയില്‍നിന്ന് ആര്‍ക്കുമെപ്പോഴും എങ്ങനെയും സല്ലാപംനടത്താന്‍ ഇപ്പോള്‍ കഴിയുന്നു. ഏതു കളവും സമൂഹത്തെക്കൊണ്ട് എങ്ങനെയും വിശ്വസിപ്പിക്കാനും സോഷ്യല്‍ മീഡിയയിലൂടെ സാധിക്കുന്ന ഈ കാലഘട്ടത്തില്‍ അതീവ ജാഗ്രത പാലിക്കണെന്ന് യോഗം അഭിപ്രായപ്പെട്ടു. ചടങ്ങ് എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് ഉല്‍ഘാടനം ചെയ്തു . കൊയിലാണ്ടി കൂട്ടം ചെയര്‍മാന്‍ ജലീല്‍ മഷ്ഹൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . ചലച്ചിത്ര സംവിധായകന്‍ എം എ നിഷാദ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി ബഷീര്‍ തിക്കോടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു പ്രവാസി ഭാരതി പുരസ്‌കാര ജേതാവ് അഷ്‌റഫ് താമരശ്ശേരി ,മലയാറ്റൂര്‍ അവാര്‍ഡ് ജേതാവ് ബഷീര്‍ കേച്ചേരി ,സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരായ അന്‍സാര്‍ കൊയിലാണ്ടി,ഹൈദ്രൂസ് തങ്ങള്‍ ,ഹാരിസ് കോസ്‌മോസ് ,എം.ഡി.എഫ് ചെയര്‍മാന്‍ കെ.എം ബഷീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു .കൊയിലാണ്ടി കൂട്ടം യു എ ഇ ചാപ്റ്റര്‍ പ്രസിഡന്റ് സഹീര്‍ പി കെ സ്വാഗതവും , യു എ ഇ ചാപ്റ്റര്‍ ജനറല്‍ സിക്രട്ടറി അഹമ്മദ് പാലമീത്തില്‍ നന്ദിയും പറഞ്ഞു കൂട്ടം അഡ്മിനുകളായ സയ്യിദ് താഹ ബാഹസ്സന്‍ ,നബീല്‍ അബ്ദുല്‍ ,ഷഫീക് സംസം,ഭാരവാഹികളായ ഹാഷിം പുന്നക്കല്‍ ,ആരിഫ് മുഹമ്മദ് ,ഗഫൂര്‍ കുന്നിക്കല്‍ ,സംജിദ് മുഹമ്മദ്,ഹമീദ് ഹാബി ,റമീസ് ഹംദ്,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .തുടര്‍ന്ന് ആസിഫ് കാപ്പാട്, ഷമീര്‍ ചാവക്കാട്, ഫിറോസ് പയ്യോളി, ഹര്‍ഷ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീതനിശ അരങ്ങേറി. വിവിധ നൃത്തനൃത്യങ്ങള്‍, കോല്‍ക്കളി, മിമിക്‌സ് തുടങ്ങിയവയും ചടങ്ങിന് മാറ്റ് കൂട്ടി

Next Story

RELATED STORIES

Share it