Flash News

സോഷ്യല്‍ ഫോറം ഫാഷിസ്റ്റു വിരുദ്ധ ക്യാമ്പയിന് അസീറില്‍ തുടക്കമായി

സോഷ്യല്‍ ഫോറം ഫാഷിസ്റ്റു വിരുദ്ധ ക്യാമ്പയിന്  അസീറില്‍ തുടക്കമായി
X


അബഹ: ഫാഷിസത്തെ ചെറുക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന പേരില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തുന്ന ഒരു മാസത്തെ ക്യാമ്പയിനു അസീറില്‍ ഉജ്വല തുടക്കം.
ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന പൊതുപരിപാടിയില്‍  ജിദ്ദ സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹക്കീം കണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാഷിസം ഇന്ത്യയെ കീഴടക്കുകയാണ്. ഇന്ത്യയിലെ എല്ലാ മേഖലകളിലും ഫാസിസം പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യം ആര്‍എസ്എസ്സിനാല്‍  നിയന്ത്രിക്കപ്പെടുന്നതായി മാറിയിരിക്കുന്നു. രാജ്യം ഹിന്ദുത്വ ഫാസിസ്റ്റു വല്‍ക്കരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു പോയിക്കൊണ്ടിരുന്നു.  ഇടതു പക്ഷം ഭരിക്കുന്ന കേരളത്തില്‍ പോലും ആര്‍ എസ് എസ് അജണ്ടകള്‍ യാതൊരു വിഷമവും കൂടാതെ നടത്തിയെടുക്കാന്‍ അവര്‍ക്കാകുന്നു. ഈ  ഫാസിസത്തെ തുറന്ന് കാട്ടി ഫലപ്രദമായ രീതിയില്‍  ചെറുക്കുക എന്നത് മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാവരുടെയും കര്‍ത്തവ്യമാണ്. ഇനിയും നമ്മള്‍ ഇതിനെതിരെ ഐക്യപ്പെടാതെ ഇസ്സംഗതരായി  നില്‍ക്കുകയാണെങ്കില്‍ രാജ്യം തിരുത്തപ്പെടാനാവാത്ത  ഒരു വന്‍ വിപത്തിലാവും അകപ്പെടുക എന്ന് ഹക്കീം കണ്ണൂര്‍ അഭിപ്രായപ്പെട്ടു.
ഖമീസ് ഒയാസിസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച കൊടിയടയാളം എന്ന നാടകം അവതരിപ്പിച്ചു.
സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി  ഷറഫുദ്ദീന്‍ പഴേരി അധ്യക്ഷനായിരുന്നു. കോയ ചേലേമ്പ്ര പൊതുപരിപാടി ഉത്ഘാടനം ചെയ്തു. മുനീര്‍ ചക്കുവള്ളി, റാഫി പട്ടര്‍പാലം, അഷ്‌റഫ് പയ്യാനക്കല്‍, , ആരിഫ് പുത്തൂര്‍, നസീര്‍ നാഗര്‍കോവില്‍ സംസാരിച്ചു.





Next Story

RELATED STORIES

Share it