Pathanamthitta local

'സോഷ്യല്‍ ഡെമോക്രസി' ആശയത്തിന് ഇന്ത്യയില്‍ ഏറെ പ്രസക്്തി:മൂവാറ്റുപുഴ അശ്്‌റഫ് മൗലവി

പത്തനംതിട്ട: സോഷ്യല്‍ ഡെമോക്രസി എന്ന ആശയത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രസക്്തിയുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗുജറാത്തിലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. പാര്‍ട്ടിയെ എതിര്‍ത്തുള്ള ചര്‍ച്ചകളില്‍ ഫാഷിസം ഒറ്റപ്പെട്ടത് ശ്രദ്ധേയമാണ്. മതേതര സമൂഹം എസ്ഡിപിഐയെ പ്രതീക്ഷിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഇന്ത്യയിലെ മുസ്്‌ലീം അധസ്ഥിത പിന്നാക്ക ശാക്തീകരണവും ഐക്യവുമാണ് എസ്ഡിപിഐ ലക്ഷ്യമിടുന്നതെന്നും മൂവാറ്റുപുഴ അശ്്‌റഫ് മൗലവി പറഞ്ഞു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, സെക്രട്ടറി മുഹമ്മദ് അനീഷ്, എസ്ഡിറ്റിയു സംസ്ഥാന സമിതി അംഗം അശ്‌റഫ് പേഴുംകാട്ടില്‍, ജില്ലാ പ്രസിഡന്റ് റിയാഷ് കുമ്മണ്ണൂര്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷംന ഹാരിസ്, ജനറല്‍ സെക്രട്ടറി സഫിയ പന്തളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗോപി പുതുമല, എസ് ഷൈലജ, പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ വല്‍സല, തിരുവല്ല നഗരസഭാ കൗണ്‍സിലര്‍ നിസാമുദ്ദീന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തംഗം ഷാജി പഴകുളം, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ഷറഫ്, തൗഫീഖ്, മുജീബ് ചേരിക്കല്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it