Flash News

സോഷ്യല്‍മീഡിയ ഹര്‍ത്താലിലെ അക്രമം:ജലീല്‍ സാമുദായിക നിറം നല്‍കാന്‍ ശ്രമിച്ചു-കുഞ്ഞാലിക്കുട്ടി

സോഷ്യല്‍മീഡിയ ഹര്‍ത്താലിലെ അക്രമം:ജലീല്‍ സാമുദായിക നിറം നല്‍കാന്‍ ശ്രമിച്ചു-കുഞ്ഞാലിക്കുട്ടി
X


കോഴിക്കോട്: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ കെആര്‍ ബേക്കറി ആക്രമിക്കപ്പെട്ടത് മാത്രം ഉയര്‍ത്തിക്കാട്ടി സംഭവത്തിന് സാമുദായിക നിറം നല്‍കാനാണ് മന്ത്രി കെടി ജലീല്‍ ശ്രമിച്ചതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി.ഇതു നിരുത്തരവാദിത്വപരമായ സമീപനമാണെന്നും പോലിസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.ബേക്കറി കുത്തിപ്പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നാട്ടിലെ സിപിഎം പ്രവര്‍ത്തകനാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതോടെ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്രമങ്ങള്‍ തടയാതെ അക്രമത്തിന്റെ പേരില്‍ നിരപരാധികള്‍ക്കെതിരേ കേസെടുക്കുകയാണു ചെയ്യുന്നതെന്നും പോലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കാം, എന്നാല്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുകയാണ് പോലിസ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും പലരും കഠ്‌വ പെണ്‍കുട്ടിയുടെ പേര് പറയുന്നു. എന്നാല്‍ അവര്‍ക്കെതിരെയൊന്നും പോക്‌സോ ചുമത്താതെ ബാനര്‍ പിടിച്ചു പ്രകടനം നടത്തുന്നവര്‍ക്കെതിരേ മാത്രം പോലിസ് പോക്‌സോ ചുമത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it