Flash News

സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ : അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ ചുമത്തി

സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ : അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ ചുമത്തി
X


മഞ്ചേരി: സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെ പതിനൊന്നോളം വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇവരെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി. ബോധപൂര്‍വം അക്രമമുണ്ടാക്കല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍, ഗൂഡാലോചന, പൊതുമുതല്‍ നശിപ്പിക്കല്‍, പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കലാപമുണ്ടാക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്ത വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്‌സപ്പ് ഗ്രൂപ്പിന്റെ നാലാമത്തെ വിഭാഗത്തിലെ അഡ്മിന്‍മാരിലൊരാളാണ് പിടിയിലായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അമര്‍നാഥ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്ലസ്
വണ്‍-പ്ലസ് ടു വിദ്യാര്‍ഥികളും ഗ്രൂപ്പിന്റെ അഡ്മിന്‍മാരായി പ്രവര്‍ത്തിച്ചതായും പോലിസ് കണ്ടെത്തി. രണ്ട് ലക്ഷത്തോളം വാട്‌സപ്പ് അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലിസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
Next Story

RELATED STORIES

Share it