Flash News

സോഷ്യല്‍മീഡിയ ഹര്‍ത്താല്‍: ഐബി മേധാവി കേരളത്തില്‍

സോഷ്യല്‍മീഡിയ ഹര്‍ത്താല്‍: ഐബി മേധാവി കേരളത്തില്‍
X
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനം കലാപം ലക്ഷ്യമിട്ടുള്ളതായിരുന്നവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്റലിജന്‍സ് മേധാവി രാജിവ് ജയിന്‍ കേരളത്തില്‍.ഇന്നു രാവിലെ പത്തു മണിയോടെയാണ് അദ്ദേഹം രാജ്ഭവനിലെത്തിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും ഗവര്‍ണര്‍ പി സദാശിവവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമ സംഭവങ്ങളേത്തുടര്‍ന്നാണ് സന്ദര്‍ശനം. എന്നാല്‍ ഐബി വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് മേധാവിയുടെ കേരളാ സന്ദര്‍ശനം എന്നാണ് ഔദ്യോഗിക വിശദീകരണം.



വൈകിട്ട് അദ്ദേഹം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം
ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശത്തെതുടര്‍ന്ന് ഹര്‍ത്താല്‍ ആചരിച്ചത്. കഠ് വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മലബാര്‍ മേഖലയെയായിരുന്നു ഹര്‍ത്താല്‍ കൂടുതല്‍ ബാധിച്ചത്. പലയിടങ്ങലിലും ഹര്‍ത്താലിന്റെ മറവില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. ഹര്‍ത്താലിനുള്ള ആഹ്വാനവും അതിലെ അക്രമസാധ്യതയും മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തത് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേന്ദ്രവും സമാന അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍, വടക്കന്‍ കേരളത്തില്‍ അക്രമസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Next Story

RELATED STORIES

Share it