Flash News

സോളാറില്‍ സഭ പ്രക്ഷുബ്ദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ആരോപണവിധേയരായ മറ്റു മന്ത്രിമാരുടെയും  രാജി ആവശ്യപ്പെട്ട് ഇന്നും നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ത്തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി പ്രതിപക്ഷ ബഹളം ബഹളമുണ്ടാക്കുകയായിരുന്നു. പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സോളാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടി. എന്നാല്‍ വിഷയം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതിനെത്തുടര്‍ന്ന്് പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it