സോളാര്‍: ഹരജി മെയ് 24ലേക്കു മാറ്റി

തിരുവനന്തപുരം: സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരെയും മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി വിശദമായ വാദം കേള്‍ക്കുന്നതിനായി മെയ് 24 ലേക്ക് മാറ്റി. സോളാര്‍ കമ്മീഷന്‍ മുമ്പാകെ മുഖ്യമന്ത്രിക്കെതിരേയും മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരേയും പ്രതിയായ സരിത എസ് നായര്‍ വെളിപ്പെടുത്തിയ അഴിമതി, കൈക്കൂലി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശിയായ പായിച്ചിറ നവാസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it