സോളാര്‍: വരും ദിവസങ്ങളില്‍ സ്‌ഫോടനാത്മക വിവരങ്ങള്‍ പുറത്തുവരുമെന്ന് ബിജു

പെരുമ്പാവൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയില്‍ ഇരിക്കെ സരിതയെഴുതിയ കത്ത് മാധ്യമങ്ങള്‍വഴി പുറത്തുവിട്ടത് താനാണെന്ന് ബിജു രാധാകൃഷ്ണന്‍. വരും ദിവസങ്ങളില്‍ വലിയ സ്‌ഫോടനങ്ങളാണ് പുറത്ത് വരാന്‍ പോവുന്നതെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
താന്‍ കത്തു പുറത്തു വിടുകയാണെന്ന് കാട്ടി ബിജു രാധാകൃഷ്ണന്‍ മാര്‍ച്ച് 31ന് സരിതയ്ക്ക് എഴുതിയ കത്തിന്റെ പകര്‍പ്പ് ബിജു രാധാകൃഷ്ണന്‍ ഇന്നലെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാകവെ മാധ്യമങ്ങള്‍ക്ക് നല്‍കി. ഇനി വിഡ്ഡിയാവാന്‍ താനില്ലെന്നും കത്തിന്റെ 21 പേജു താന്‍ പുറത്തു വിടുകയാണെന്നും 13 പേജ് തന്റെ കൈയില്‍ കാണുമെന്നും ബിജു രാധാകൃഷ്ണന്‍ സരിതയ്‌ക്കെഴുതിയ കത്തില്‍ പറയുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി കേരളം സത്യം അറിയും. മുഖ്യമന്ത്രിയും നീയുമായുളള രഹസ്യ കൂടിക്കാഴ്ചയും എല്ലാം. അതിന് എന്തു നിയമനടപടി വന്നാലും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കാന്‍ അനുവദിക്കില്ലെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ പറയുന്നു.
അടുത്തയാഴ്ചകളില്‍ വരാന്‍ പോവുന്നത് വലിയ സ്‌ഫോടനങ്ങളാവുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറയുന്നു. ബിജുവിനെ വാമൂടിക്കെട്ടി നടത്തിയാലും ഒറ്റമുറിയില്‍ പൂട്ടിയാലും പോലിസ് വലയത്തിനകത്താക്കിയാലും വരേണ്ട തെളിവുകള്‍ വജ്രായുധങ്ങള്‍ പോലെ വരുമെന്നും തന്റെ ലക്ഷ്യം ചതിയന്മാരായ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അന്ത്യമാണെന്നും കത്തില്‍ ബിജു രാധാകൃഷ്ണന്‍ പറയുന്നു.
Next Story

RELATED STORIES

Share it