സോളാര്‍ ; മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പേഴ്‌സനല്‍ അസിസ്റ്റന്റ് ജിക്കുമോന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, പേഴ്‌സനല്‍ അസിസ്റ്റന്റ് കേശവന്‍, തോമസ് കുരുവിള എന്നിവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
സോളാര്‍ മെഗാപ്ലാന്റ് അനുവദിച്ച് കൊടുക്കാമെന്ന ഉറപ്പില്‍ മുഖ്യമന്ത്രിക്കു വേണ്ടി ജിക്കുമോന്‍ 7 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇതില്‍ 1.90 കോടി രൂപ കൈമാറിയെന്നും സോളാര്‍ കമ്മീഷനില്‍ സരിത മൊഴി നല്‍കിയിട്ടുണ്ട്. ആര്യാടനും ഇതേ ആവശ്യത്തിന് 40 ലക്ഷം രൂപ കൈക്കൂലിയായി നല്‍കിയതായി സരിത മൊഴി നല്‍കിയിരുന്നു. എതിര്‍കക്ഷികള്‍ എല്ലാം തന്നെ ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നവരുമാണ്. ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it