Flash News

സോളാര്‍ : തുടരന്വേഷണത്തിന് യുഡിഎഫ് തയ്യാറെന്ന് ഹസന്‍



കൊച്ചി: സോളാര്‍ കേസില്‍ തുടരന്വേഷണം നേരിടാന്‍ യുഡിഎഫ് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫിന്റെ നിലപാട് ശരിവയ്ക്കുന്ന തരത്തിലാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. നിലവില്‍ സോളാര്‍ കേസില്‍ സര്‍ക്കാരിനോ പോലിസിനോ കാര്യമായി ഒന്നും ചെയ്യാനില്ല. അതുകൊണ്ടാണ് കേസ് എടുക്കാതെ തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദേഹം പറഞ്ഞു. കായല്‍ കൈയേറ്റ വിഷയത്തില്‍ കോടതി പരാമര്‍ശം എതിരായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കുവാന്‍ തയ്യാറാവണം. അതല്ലെങ്കില്‍ അഴിമതിക്കാരെ സംരക്ഷിച്ചതിന്റെ പേരില്‍ പിന്നീട് മുഖ്യമന്ത്രി മാപ്പ് പറയേണ്ടി വരും. ഒരു നിമിഷം പോലും തോമസ് ചാണ്ടിക്ക്് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും എം എം ഹസന്‍ കൂട്ടിചേര്‍ത്തു.
Next Story

RELATED STORIES

Share it