Flash News

സോളാര്‍ ടി പി കേസ് ഒത്തുതീര്‍പ്പാക്കിയതിനു കോണ്‍ഗ്രസിനു കിട്ടിയ പ്രതിഫലം: വി ടി ബല്‍റാം

സോളാര്‍ ടി പി കേസ് ഒത്തുതീര്‍പ്പാക്കിയതിനു കോണ്‍ഗ്രസിനു കിട്ടിയ പ്രതിഫലം: വി ടി ബല്‍റാം
X


കോഴിക്കോട്‌: സോളാര്‍ കേസില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. ഇനിയെങ്കിലും കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം നിര്‍ത്തണമെന്നും ടി പി ചന്ദ്രശേഖരന്‍ വധക്കേസ്  ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളര്‍ കേസ് അന്വേഷണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
സിപിഎമ്മിന്റെയും പിണറായി വിജയന്റെയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാ
ക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ല. ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ചു മുന്നോട്ടുകൊണ്ടുപോകാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ചു തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാവണം. 'കോണ്‍ഗ്രസ് മുക്ത് ഭാരത്' എന്നതു ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ 'കോണ്‍ഗ്രസ് മുക്ത കേരളം' എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്നു കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്നു തിരിച്ചറിഞ്ഞു തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കു കഴിയേണ്ടതുണ്ട്.
Next Story

RELATED STORIES

Share it