സോളാര്‍ ഗൂഢാലോചന: ഹരജി 15ലേക്കു മാറ്റി

തൃശൂര്‍: സോളാര്‍ കേസില്‍ ഇ പി ജയരാജന്‍ എംഎല്‍എ, സരിത എസ് നായര്‍, പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി ഈ മാസം 15ലേക്കു മാറ്റി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെയും സോളാര്‍ കേസില്‍ കുടുക്കാന്‍ മൂവരും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഡ്വ. ശ്യാംകുമാറാണ് ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it