സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരേ ഡല്‍ഹി പോലിസിന് ബിജെപിയുടെ പരാതി

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം ഡല്‍ഹി പോലിസിനെ സമീപിച്ചു. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് സെക്രട്ടറി വി വി രാജേഷാണ് പരാതി നല്‍കിയത്. സോളാര്‍ കമീഷന് മുമ്പാകെ സരിത നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ നീക്കം.

മുഖ്യമന്ത്രിക്കുള്ള കമ്മീഷന്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ വച്ചാണ് കൈമാറിയതെന്നും മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന തോമസ് കുരുവിളയ്ക്കാണ് തുക കൈമാറിയതെന്നും സരിത മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹി പോലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കേസില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് ഡല്‍ഹിയിലെ സം—ഘപരിവാര സം—ഘടനയായ നവോ—ദയ നേരത്തെ പരാതി നല്‍—കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ സോളാര്‍ കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്ക് നേരെയുള്ള അക്രമണം ശക്തമാക്കുകയാണ് ബിജെപി ഇപ്പോഴത്തെ ഇടപെടലിലൂടെ ലക്ഷ്യമാക്കുന്നത്. എന്നാല്‍ ഈ പരാതിയോട് ഡല്‍ഹി പോലിസ് വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന പരിഭവം സംസ്ഥാന നേതൃത്വത്തിനുണ്ട്. ഡല്‍ഹിയിലെത്തിയ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ച് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയെന്നറിയുന്നു.
അതേസമയം മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് അന്വേഷണം തുടങ്ങിയാല്‍ അത് വന്‍ രാഷ്ട്രീയ വിവാദമായി മാറുമെന്ന ആശങ്ക ഡല്‍ഹി പോലിസിനും ഡല്‍ഹി പോലിസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമുണ്ട്. കേരള ഹൗസ് കാന്റീനില്‍ നിയമ വിരുദ്ധമായി ബീഫ് വിതരണം ചെയ്യുന്നു എന്ന പരാതിയില്‍ എടുത്ത് ചാടി ഇടപെട്ടപ്പോള്‍ ഉണ്ടായ അുഭവം ഡല്‍ഹി പോലിസിന് മുന്നിലുണ്ട്. അന്ന് ഡല്‍ഹി പോലിസിനും കേന്ദ്ര സര്‍ക്കാരിനുമെതിരേ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ രംഗത്ത് വന്നിരുന്നു.
Next Story

RELATED STORIES

Share it