സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരായ അന്വേഷണ ഉത്തരവ് റദ്ദാക്കി

കൊച്ചി: സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സോളാര്‍ കമ്പനിയുമായി ചേര്‍ന്ന് ഇരുവരും കൈക്കൂലി വാങ്ങിയെന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.
പൊതുപ്രവര്‍ത്തകന്‍ പി ടി ജോസഫിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറോട് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഉമ്മന്‍ചാണ്ടിയും ആര്യാടനും സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ആരോപണം സംബന്ധിച്ച പരാതി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി കെമാല്‍പാഷ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തിരക്കിട്ട നടപടിയാണ് വിജിലന്‍സ് കോടതിയുടേത്. ദ്രുതപരിശോധന നടത്താതെ അന്വേഷണത്തിന് ഉത്തരവിടരുതായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗൗരവത്തോടെ പ്രവര്‍ത്തിക്കണം. ഇത്തരം ആരോപണങ്ങള്‍ക്കൊപ്പം നില്‍ക്കരുത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള പരാതി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it