സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാനുള്ള ഹരജി തള്ളി

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനേയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ഇത്തരത്തില്‍ ഹരജി നല്‍കാനാവില്ല എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് ഹരജി തള്ളിയത്. സരിത എസ് നായര്‍ സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബിജു രാധാകൃഷ്ണന്‍ ഹരജി നല്‍കിയിരുന്നത്. തങ്ങള്‍ സമാഹരിച്ച പണം ഏത് തരത്തില്‍ വിനിയോഗിക്കപ്പെട്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് സരിത എസ് നായര്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയെന്നും ബിജു രാധാകൃഷ്ണന്‍ ഹരജിയില്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it