സോളാര്‍ കമ്മീഷന്‍: ഷിബു ബേബിജോണ്‍ ആക്ഷേപിച്ചെന്ന പരാതിയില്‍ വിശദീകരണം തേടും

കൊച്ചി: സോളാര്‍ കമ്മീഷനെ ആക്ഷേപിക്കുന്ന രീതിയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ സോളാര്‍ കമ്മീഷന്‍ വിശദീകരണം തേടും. മന്ത്രിയുടെ അഭിഭാഷകനായ അഡ്വ. ശിവന്‍ മഠത്തിലിനോട് കമ്മീഷനില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് ജി ശിവരാജന്‍ ആവശ്യപ്പെടും. സര്‍ക്കാര്‍ അഭിഭാഷകനും മുഖ്യമന്ത്രിയുടെ അഭിഭാഷകനോടും ഇതു സംബന്ധിച്ച് വിശദാകരണമാവശ്യപ്പെട്ട് നോട്ടിസ് നല്‍കും. കൊല്ലത്ത് പാര്‍ട്ടിയുടെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.'
സോളാര്‍ കമ്മീഷന്റെ വിചാരണയ്ക്ക് 15 മണിക്കൂര്‍ മുഖ്യമന്ത്രി ചെലവഴിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി കണ്ട വായ്‌നോക്കികളുടെ മുന്നില്‍ വിലപ്പെട്ട സമയം കളഞ്ഞത് ശരിയായില്ലെന്നും താനടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചതാണെന്നു'മായിരുന്നു ഷിബു ബേബി ജോണിന്റെ പരാമര്‍ശം. ആര്‍എസ്പി വിട്ട മുന്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെതിരെ ജനുവരി 28ന് കൊല്ലം അഞ്ചാലുംമൂട്ടില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പ്രസംഗത്തിനിടെയാണ് ഷിബു ബേബി ജോണ്‍ ഈ പരാമര്‍ശം നടത്തിയത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി കമ്മീഷന് മുമ്പാകെ ഹാജരായതിനെ ഉദ്ദേശിച്ചായിരുന്നു ഈ പ്രസ്താവന. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ കക്ഷി ചേര്‍ന്ന അഡ്വ. സി രാജേന്ദ്രനാണ് ആക്ഷേപം ഉന്നയിച്ചത്. ഇത് കമ്മീഷനെയും കക്ഷികളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും അഭ്ിഭാഷകന്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് മന്ത്രിയുടെ അഭിഭാഷകനില്‍ നിന്ന് വിശദീകരണം തേടാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it