സോളാര്‍ കമ്മീഷന്‍: പുതിയ സര്‍ക്കാര്‍ അഭിഭാഷകന്‍ ചുമതലയേറ്റു

കൊച്ചി: സോളാര്‍ കമ്മീഷന്റെ പുതിയ സര്‍ക്കാര്‍ അഭിഭാഷകനായി ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി നാരായണന്‍ ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ അഡ്വ. റോഷന്‍ ഡി അലക്‌സാണ്ടറിന് പകരമാണ് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി നാരായണന്‍ ചുമതലയേറ്റത്. ഇന്നലെ സോളാര്‍ കമ്മീഷനില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിസ്താരത്തിനായി ഹാജരായത് അദ്ദേഹമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ പുതിയ സര്‍ക്കാര്‍ അഭിഭാഷകനായി നാരായണനെ നിയമിച്ചത്. അതേസമയം, കമ്മീഷനില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ അഭിഭാഷകനായി അഡ്വ. എന്‍ മഹേഷ് വക്കാലത്ത് ഏറ്റെടുത്തു.

Next Story

RELATED STORIES

Share it