സോളാര്‍ കമ്മീഷന്‍ നടപടികള്‍ ഏകപക്ഷീയം: ലോയേഴ്‌സ് യൂനിയന്‍

കൊച്ചി: കാലാവധി നീട്ടിയതിനു ശേഷമുള്ള സോളാര്‍ കമ്മീഷന്‍ നടപടികള്‍ ഏകപക്ഷീയമെന്ന് ലോയേഴ്‌സ് യൂനിയന്‍ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട തെളിവുകള്‍ നല്‍കാന്‍ കഴിയുന്ന അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, അബ്ദുല്ലക്കുട്ടി, എന്നിവരുടെ വിസ്താരം തിരഞ്ഞെടുപ്പിന് മുമ്പ് നടത്താന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നില്ല.
ഇത്തരം നടപടികള്‍ കമ്മീഷന്റെ ഭാഗത്തുനിന്ന് വരുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. അഡ്വ. ബി രാജേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it